കരുനാഗപ്പള്ളി: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ചും സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുന്നതിന് വേണ്ടി കെ.പി.സി.സി വിചാർ വിഭാഗ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യസമര ക്വിസ് മത്സരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ വി.കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ, ജോൺസൺ വൈദ്യൻ, എം. അൻസാർ, സുഭാഷ് ബോസ്, പി.വി. ബാബു, അനിൽ കാരമൂട്ടിൽ , കുന്നേൽ രാജേന്ദ്രൻ, രതീദേവി, ശിവൻപിള്ള, രവികുമാർ, കുട്ടപ്പൻ, എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരവിജയികൾക്കുളള സമ്മാനങ്ങൾ എൽ.കെ. ശ്രീദേവി വിതരണം ചെയ്തു.