polic
പുനലൂർ ടൗണിൽ അലഞ്ഞു തിരിഞ്ഞു നടന്ന സദാശിവൻ പിളളയെ ജനമൈത്രീ പെലിസിൽ നിന്നുംഇടമൺ ഗുരുകുലം അഭയ കേന്ദ്രത്തിലെ ഭാരവാഹികൾ ഏറ്റുവാങ്ങുന്നു

പുനലൂർ: ബന്ധുക്കളെ പിരിഞ്ഞ് പതിനഞ്ച് വർഷം മുമ്പ് നാടുവിട്ട് പോയ ശേഷം പുനലൂരിൽ മടങ്ങിയെത്തി അലഞ്ഞുതിരിഞ്ഞു നടന്ന വൃദ്ധനെ തെന്മല പഞ്ചായത്തിലെ ഇടമൺ ഗുരുകുലം അഭയ കേന്ദ്രം ഏറ്റെടുത്തു. പുനലൂർ നെല്ലിപ്പള്ളി സ്വദേശി സദാശിവൻപിള്ളയെ ആണ് (61) ജനമൈത്രി പൊലീസ് സി.ആർ.ഒ. ഷെറീഫ്, വാർഡ് കൗൺസിലർ വി. ഓമനക്കുട്ടൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ അഭയകേന്ദ്രത്തിൽ എത്തിച്ചത്. അഭയകേന്ദ്രം പ്രസിഡന്റ് ഇടമൺ റെജി, മാനേജർ രാജൻ മൈത്രേയ, സി.ആർ.ഒ. ജോൺസൺ എന്നിവർ ചേർന്ന് സദാശിവൻപിള്ളയെ ഏറ്റെടുത്തു.

ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ട് ആഹാരത്തിന് വകയില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ സംരക്ഷിക്കാൻ നാലുവർഷം മുമ്പാണ് ആറ് അന്തേവാസികളുമായി ഗുരുകുലം അഭയ കേന്ദ്രത്തിന്റെ പ്രവർത്തനം ഒറ്റക്കല്ലിലെ വാടക കെട്ടിടത്തിൽ ആരംഭിച്ചത്. നിലവിൽ റെയിൽവേ സ്റ്റേഷന് സമീപം സ്വന്തമായി കെട്ടിടം വാങ്ങി 22 അന്തേവാസികൾക്ക് ഭക്ഷണവും ചികിത്സയും മറ്റും നൽകുന്ന അഭയകേന്ദ്രം ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.