photo
യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ റീത്ത് വെച്ച് പ്രതിഷേധിക്കുന്നു.

കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് ദീർഘദൂര ഫാസ്റ്റുകൾ ഉൾപ്പെടെയുള്ള നരവധി ബസുകൾ നിർത്തലാക്കാനുള്ള അധികൃതരുടെ നീക്കത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിപ്പോയിൽ റീത്തുവച്ച് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. അനൂപ്, ജി. മഞ്ജുക്കുട്ടൻ, രാജേഷ്‌കുമാർ, സിംലാൽ, അനീഷ് മുട്ടാണിശ്ശേരിൽ, എം.എസ്. ശിബു, മുനമ്പത്ത് വാഹിദ്, താഹിർ, ബിധു തുടങ്ങിയവർ നേതൃത്വം നൽകി.