പുനലൂർ: എസ്.എൻ.ഡി.പി യോഗം 5423-ാം നമ്പർ സഹോദരൻ അയ്യപ്പൻ സ്മാരക ശാസ്താംകോണം ശാഖയിലെ വാർഷിക പൊതുയോഗം പുനലൂർ യൂണിയൻ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മണിക്കുട്ടൻ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് എന്നിവർ ആത്മീയ പ്രഭാഷണവും യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് മുഖ്യപ്രഭാഷണവും നടത്തി. യോഗം ഡയറക്ടർ ജി. ബൈജു, യൂണിയൻ കൗൺസിലർ എസ്. എബിൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എസ്. സദാനന്ദൻ, അടുക്കളമൂല ശശിധരൻ, കെ.വി. സുഭാഷ്ബാബു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, ശാഖാ വൈസ് പ്രസിഡന്റ് മധുസൂദനൻ, സെക്രട്ടറി എം. രാജൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി ശെൽവരാജൻ (പ്രസിഡന്റ്), വിനോദ് (വൈസ് പ്രസിഡന്റ്), മണിക്കുട്ടൻ നാരായണൻ (സെക്രട്ടറി), എം. രാജൻ (യൂണിയൻ പ്രതിനിധി) എന്നിവരെയും വനിതാസംഘം ശാഖാ ഭാരവാഹികളായി അമ്പിളി സന്തോഷ് (പ്രസിഡന്റ്), മഞ്ജു ബിജു (വൈസ് പ്രസിഡന്റ്), സുജല വിജയധരൻ( സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.