കൊല്ലം: മുണ്ടക്കൽ ഉദയ മാർത്താണ്ഡപുരം എസ്.എൻ.ഡി.പി ശാഖാ മുൻ സെക്രട്ടറി മുണ്ടക്കൽ ആർ.ടി നിവാസിൽ ആർ. ചന്ദ്രബാബുവിന്റെ ഭാര്യ ഗിരിജാ ചന്ദ്രബാബു (ഓമന, 58) നിര്യാതയായി. ജനശ്രീ മിഷൻ മണ്ഡലം ജനറൽ സെക്രട്ടറി, എസ്.എൻ.ഡി.പി. വനിതാ സംഘം താലൂക്ക് യൂണിയൻ സെക്രട്ടറി, എസ്.എൻ ഓപ്പൺ എഡ്യൂക്കേഷൻ സെന്റർ ലൈബ്രേറിയൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: സി. ജി. ആരോമൽ, സി.ജി. അഭിമന്യു. മരുമകൾ: ഐശ്വര്യ ആരോമൽ. സഞ്ചയനം 8ന് രാവിലെ 8ന്.