കുണ്ടറ: സംസ്ഥാന സർക്കാറിന്റെ നടപടികളിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന എ.ഇ.ഒ ഓഫീസ് ധർണയുടെ ഭാഗമായി കെ.പി.എസ്.ടി.എ കുണ്ടറ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ സംഘടിപ്പിച്ചു. കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജൻ ധർണ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് എം.പി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുനിൽ ജോസ്, കെ.പി.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രനാഥ്, ജില്ലാ പ്രസിഡന്റ് വി.എൻ. പ്രേംനാഥ്, സുനിൽകുമാർ, ഇട്ടിജോർജ്, പ്രശാന്ത്, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.