കുണ്ടറ: എം.ബി.ബി.എസിന് മെറിറ്റിൽ അഡ്മിഷൻ ലഭിച്ച മുക്കൂട് ദിവ്യ ഭവനിൽ ദിവ്യ ദേവിനെ വി.എസ്.എസ് 260-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുക്കൂട് വേലായുധമംഗലം ക്ഷേത്രത്തിൽ നടന്ന അനുമോദന സമ്മേളനം കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജെ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. വി.എസ്.എസ് ജില്ലാ സെക്രട്ടറി മുക്കൂട് രഘു, താലൂക്ക് യൂണിയൻ ജോയിന്റ് സെക്രട്ടറി അനിൽകുമാർ, കോൺഗ്രസ് കുണ്ടറ ബ്ലോക്ക് സെക്രട്ടറി വി. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി അനിൽകുമാർ നന്ദി പറഞ്ഞു.