navas
ഡി.വൈ.എഫ്.ഐ പ്രതിഭാ സംഗമത്തിൽ എസ് സുദേവൻ പ്രതിഭകളെ ആദരിക്കുന്നു

ശാസ്താംകോട്ട: ഡി.വൈ.എഫ്.ഐ പടിഞ്ഞാറെ കല്ലട വില്ലേജ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഭാസംഗമം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. നൃപൻദാസ്, എൻ. യശ്പാൽ, വിജയൻ, എ. സാബു, കെ. സുധീഷ് ,വി. അനിൽ, സച്ചിൻ രാജ്, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.