പുത്തൂർ:മിനിമം വേജസ് നടപ്പിലാക്കുക, നിയമ നിഷേധം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കാഷ്യു വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) നേതൃത്വത്തിൽ ജില്ലയിൽ കശുഅണ്ടി തൊഴിലാളികൾ സമരം ആരംഭിച്ചു. സമരത്തിന്റെ പ്രചരണാർഥം താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജാഥകൾ പര്യടനം നടത്തിയിരുന്നു. പവിത്രേശ്വരം പൊരീയ്ക്കൽ എസ് .ആർ കാഷ്യു ഫാക്ടറി പടിക്കൽ ആരംഭിച്ച റിലേ സത്യാഗ്രഹം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം മുരളി മടന്തകോട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി.പി. എം പവിത്രേശ്വരം ലോക്കൽ സെക്രട്ടറി കെ. ജയൻ അധ്യക്ഷനായി. നെടുവത്തൂർ ഏരിയ സെക്രട്ടറി പി. തങ്കപ്പൻപിള്ള, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ജെ. രാമാനുജൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. ആർ ഗോപകുമാർ, ജി. പുഷ്പാംഗതപ്പണിക്കർ, സി.ഐ.ടി.യു താലൂക്ക് കമ്മിറ്റി അംഗങ്ങളായ ആർ. രാജസേനൻ, വി. രഘുനാഫ്, സി.പി. എം ബ്രാഞ്ച് സെക്രട്ടറിമാരായ തുളസീധരൻ പിള്ള, ശിവലാൽ എന്നിവർ സംസാരിച്ചു.