ഓച്ചിറ: ഓച്ചിറ –കരുനാഗപ്പള്ളി സ്റ്റേഷനുകൾക്കിടയിലെ റെയിൽവേ പാളത്തിൽ വിള്ളൽ കണ്ടെത്തി. ഓച്ചിറ സ്റ്റേഷന് തെക്ക് വയനകം സിഗ്നലിന് സമീപമാണ് വിള്ളൽ. ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ഇന്നലെ രാവിലെ 8.30ന് റെയിൽവേ ഗാംഗ് മാനാണ് വിള്ളൽ കണ്ടെത്തിയത്. തുടർന്ന് കന്യാകുമാരിയിലേക്കുള്ള ജയന്തി ജനത 20 മിനിട്ട് കായംകുളം സ്റ്റേഷനിലും ഇന്റർസിറ്റി 30 മിനിട്ട് ഓച്ചിറയിലും പിടിച്ചിട്ടു. താൽക്കാലിക സംവിധാനം ഒരുക്കി ട്രെയിനുകൾ കടത്തി വിടുന്നുണ്ട്. ഇന്ന് വിദഗ്ദ്ധ സംഘം പാളം പരിശോധിക്കും. വിള്ളലുള്ള ഭാഗം ഉടൻ മാറ്റി സ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു.