ko
ഫയർഫോഴ്‌സ് സംഘം കിണറ്റിലകപ്പെട്ട ആടിനെ പുറത്തെടുത്തപ്പോൾ

പത്തനാപുരം: കിണറ്റിൽ അകപ്പെട്ട ഗർഭിണിയായ ആടിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. എലിക്കാട്ടൂർ കാവേരി ഭവനത്തിൽ രാജേന്ദ്രന്റെ നാല്പത് അടിയോളം താഴ്ചയുള്ള കിണറ്റിലാണ് അയൽവാസിയായ സുന്ദരന്റെ ആട് വീണത്. ആടിനെ പുറത്തെടുക്കാൻ നാട്ടുകാർ നടത്തിയ ശ്രമം വിഫലമായതിനെ തുടർന്ന് ആവണീശ്വരം ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ രാമചന്ദ്രൻ, ലീഡിംഗ് ഫയർമാൻമാൻ റാഫി, ഫയർമാൻമാരായ രതീഷ്, അജേഷ്, ജിതിൻ ജോബ്, ഷിബിൻ രാജ്, നൗഷാദ്, ഫൈസൽ, ലെനിൻ സോളമൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.