കരുനാഗപ്പള്ളി: രശ്മി ഹാപ്പി ഹോമിന്റെ നാലാമത് വാർഷികാഘോഷം സ്നേഹപൂർവ്വം 2019 രശ്മി ഹാപ്പിഹോം അങ്കണത്തിൽ നടന്നു.ഒരു കോടി രൂപയുടെ സമ്മാനപദ്ധതിയായ ഗ്രാന്റ് രശ്മി ഷോപ്പിംഗ് ഫെസ്റ്റിവലിലെ (ജി.ആർ.എസ്.എഫ്) തായ്ലാന്റ് യാത്രാ വിജയിയെ (കെ. ചിത്ര, മാവോലിൽ, ശൂരനാട്, പടിഞ്ഞാറ്റേമുറി, കരുനാഗപ്പള്ളി ) ആർ. രാമചന്ദ്രൻ എം.എൽ.എ നറുക്കെടുപ്പിലുടെ പ്രഖ്യാപിച്ചു. ഒരു കാർ, ഒരു ബൈക്ക്, അഞ്ച് പേർക്ക് എൽ.ഇ.ഡി ടി.വി, രണ്ട് തായ്ലാന്റ് യാത്രാ വിജയികൾക്കുള്ള സമ്മതപത്രം എന്നിവയുടെ വിതരണവും നടന്നു. കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ, യുവജന ക്ഷേമബോർഡ് മെമ്പർ സി.ആർ. മഹേഷ് എന്നിവർ പങ്കെടുത്തു.