കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി
ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
പോരുവഴി മലനട വിജിൽ ഭവനിൽബിജീഷാണ് (23)പുത്തൂർ പൊലീസിന്റെ പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ പുത്തൂർ എസ്.എച്ച്.ഒ ടി. വിജയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ രതീഷ്‌കുമാർ, എസ്.സി.പി.ഒ രാജീവ്, സി.പി.ഒ മാരായ
കെ.വി.അനീഷ്. എം.എസ്. ഹരി എന്നിവരടങ്ങിയ സംഘം അഞ്ചലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.