ചവറ: കെ.പി.സി.സി വിചാർ വിഭാഗ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്വാന്ത്ര്യസമര ക്വിസ് മത്സരം കെ.പി.സി.സി നിർവാഹിക സമിതിയംഗം ഡോ.ജി. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. തട്ടാശ്ശേരി എസ്.എൻ.എൽ.പി സ്കൂളിൽ നടന്ന യോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ റോസ് ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശശി ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി. ചക്കിനാൽ സനൽകുമാർ, ചവറ ഗോപകുമാർ കിഷോർ അമ്പിലാക്കര, ബാബുജി പട്ടത്താനം, ഇ. ജോൺ, ചവറ മനോഹരൻ, അജയൻ ഗാന്ധിത്തറ, വി. കൃഷ്ണൻകുട്ടി, സുരേഷ്കുമാർ, ശരത് പട്ടത്താനം വി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ലിജിൻ പ്രകാശ് നന്ദി പറഞ്ഞു.
നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാൽപ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ വടക്കുംതല എസ്.വി.പി.എം.എച്ച്.എസിലെ ജെ. അപർണ്ണ ഒന്നാം സ്ഥാനവും അയ്യൻകോയിക്കൽ എച്ച്.എസ്.എസിലെ അഥിൽഷ രണ്ടാം സ്ഥാനവും, എസ്.വി.പി.എം.എച്ച്.എസിലെ ഷാഹിന മൂന്നാം സ്ഥാനവും നേടി.