sai-1
തിരുമുല്ലവാരം സായിനികേതനിൽ പ്രവർത്തനമാരംഭിച്ച ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: തിരുമുല്ലവാരം സായിനികേതനിൽ പ്രവർത്തനമാരംഭിച്ച ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വൈസ് ചെയർമാനും സായിനികേതൻ പ്രസിഡന്റുമായ എസ്. നാരായണ സ്വാമി സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ ‌ഡോ. സുജിത്,​ സുരേഷ് കുമാർ,​ പ്രൊഫ. ടി.എൽ. ഗിരിജ,​ സായിനികേതൻ സെക്രട്ടറി സി.കെ. രവി എന്നിവർ സംസാരിച്ചു.

5 വയസിന് മുകളിൽ പ്രായമുള്ള ഓട്ടിസം ബാധിതരായ കുട്ടികളുടെ അഡ്മിഷന് ബന്ധപ്പെടുക: 9747794292.