eanta-kaumudi-boys-school
കൊല്ലം ഗവ.മോഡൽ ബോയ്‌സ് എച്ച്.എസ്.എസിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ആർ.പി ബാങ്കേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ആർ.പ്രകാശൻപിള്ള കേരളകൗമുദി പത്രം വിദ്യാർത്ഥികൾക്ക് നൽകി നിർവഹിക്കുന്നു. സ്കൂൾ പ്രിൻസിപ്പൽ ഗോപകുമാർ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ഇൻ ചാർജ് അനിതാ കുമാരി , എച്ച്.എം എച്ച്.നൗഷാദ് ,എ.ലിൻഡ, എസ്. അരുൺ, എസ്. വിമൽകുമാർ, സെൽവരാജ്, സുജി സുധാകർ എന്നിവർ സമീപം. ആർ.പ്രകാശൻപിള്ളയാണ് സ്കൂളിലേക്ക് ആവശ്യമായ പത്രം സ്പോൺസർ ചെയ്യുന്നത്.

കൊല്ലം : കൊല്ലം ഗവ.മോഡൽ ബോയ്‌സ് എച്ച്.എസ്.എസിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ആർ.പി ബാങ്കേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ആർ.പ്രകാശൻപിള്ള നിർവഹിച്ചു. വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന അറിവിനൊപ്പം തന്നെ പത്രവായനയിലൂടെ ലഭിക്കുന്ന അറിവും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ, മാറ്റങ്ങൾ എന്നിവ അറിഞ്ഞായിരിക്കണം ഓരോ വിദ്യാർത്ഥിയും വളരാൻ. അതിന് പത്രവായന എല്ലാവരും ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ ഹെഡ്മാസ്‌റ്റർ എച്ച്.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. സ്‌കൂൾ സീനിയർ അസിസ്‌റ്റന്റ് എ.ലിൻഡ, സ്റ്റാഫ് സെക്രട്ടറി എസ്. അരുൺ, എസ്. വിമൽകുമാർ, സെൽവരാജ്, സുജി സുധാകർ എന്നിവർ ആശംസകൾ നേർന്നു. സ്‌കൂൾ പ്രിൻസിപ്പൽ ഗോപകുമാർ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ഇൻ ചാർജ് അനിതാ കുമാരി എന്നിവർ സംസാരിച്ചു. ആർ.പ്രകാശൻപിള്ളയാണ് സ്കൂളിലേക്ക് ആവശ്യമായ പത്രം സ്പോൺസർ ചെയ്യുന്നത്.