photo
കമ്പനിയിൽ നിന്നും പുറത്തേക്ക് വന്ന ചെളിയും ആസിഡും കലർന്ന മലിന ജലം കെട്ടി നിൽക്കുന്ന ചിറ്റൂരിലെ താഴ്ന്ന പ്രദേശം

കരുനാഗപ്പള്ളി: ചവറ കെ. എം.എം. എൽ കമ്പനി കാരണം വാസയോഗ്യമല്ലാത്ത സ്ഥലം കമ്പനിതന്നെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ചിറ്റൂർ നിവാസികൾ നടത്തുന്ന സമരം ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ട്. കമ്പനിയിൽ നിന്നും പുറന്തള്ളപ്പെടുന്ന ആസിഡ് ക‌ലർന്ന മലിന ജലം പാടശേഖരങ്ങളിലും ജലാശയങ്ങളിലും കെട്ടി നിൽക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാരുടെ ജീവിതം ദുരിതപൂർണ്ണമായത്. കമ്പനിയുടെ ചുറ്റുപാടുമുള്ള 183 ഏക്കർ വാസയോഗ്യമല്ലാത്ത സ്ഥലം ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയ കമ്പനി പക്ഷേ, ഒരിക്കലും അതു പൂർത്തിയാക്കാൻ തയ്യാറായില്ല.

നാട്ടുകാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ ഇപ്പോൾ നടത്തുന്ന സമരത്തിൽ നിന്നും പിൻവാങ്ങുന്ന പ്രശ്നമില്ല.

-ഇടക്കളരിയിൽ മോഹനൻ

പ്രദേശവാസി