കരുനാഗപ്പള്ളി: പുതിയകാവ് സർവീസ് സഹകരണ ബാങ്കിന്റെ പ്രഭാത - സായഹ്ന ശാഖകൾ പ്രവർത്തനം ആരംഭിച്ചു. ശാഖാ കെട്ടിടത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ. രാജശേഖരനും ശാഖകളുടെ പ്രവർത്തനോദ്ഘാടനം സഹകരണ വകുപ്പ് അസി. രജിസ്ട്രാർ എസ്. സന്തോഷ് കുമാറും സ്ട്രോംഗ് റൂമിന്റെ ഉദ്ഘാടനം ഓഡിറ്റ് അസി. ഡയറക്ടർ അബ്ദുൽ ഹലീമും നിർവഹിച്ചു. ആദ്യ നിക്ഷേപം ഓച്ചിറ ബി.ഡി.ഒ ആർ. അജയകുമാർ സ്വീകരിച്ചു. ബാങ്ക് സെക്രട്ടറി വൈ. സഫീന, അശോകൻ കുറുങ്ങപ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർ വി. സുദർശനൻ, മുൻ ബാങ്ക് സെക്രട്ടറിമാരായ എ. മുഹമ്മദ്കുഞ്ഞ്, എം. അപ്പുക്കുട്ടൻപിള്ള, ഭരണസമിതി അംഗം എം. യൂസഫ് കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.