കൊല്ലം: കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂൾ കലോത്സവമായ സർഗ്ഗം 2019 സമാപിച്ചു. ആഗസ്റ്റ് 2ന് കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പാരമ്പര്യമൂല്യങ്ങളും, പരിസ്ഥിതിയും സംരക്ഷിക്കുകയെന്ന ദൗത്യം വിദ്യാർത്ഥികൾ ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
സ്കൂൾ ചെയർമാൻ പി. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു സമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റർ ഡോ. പി.സി സലിം, പ്രിൻസിപ്പൽ വി.എസ് ശ്രീകുമാരി, വൈസ് പ്രിൻസിപ്പൽ ജയശ്രീ വിജയകരൻ, ആർട്സ് ക്ലബ് സെക്രട്ടറി ഗായത്രികൃഷ്ണ, കൺവീനർ ജയഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.അഞ്ഞൂറോളം പ്രതിഭകൾ വിവിധയിനങ്ങളിൽ മത്സരിച്ചു.