ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിൽ നടന്ന ലോക മുലയൂട്ടൽ വാരാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ നൗഷാദ് ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ വകുപ്പും ദേവസ്വം ബോർഡ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് സിഗ്‌നേച്ചർ കാമ്പയിനും ബോധവത്കരണവും നടന്നു . ആശുപത്രി സൂപ്രണ്ട് ഷഹാന അഹമ്മദ്, ഡോ. അനൂപ്, ഡോ. ഷബീർ, ജനപ്രതിനികളായ കൃഷ്ണകുമാരി, എസ്. ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു