കൊല്ലം: ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ഇന്ത്യൻ ഭരണഘടനയ്ക്ക് നരേന്ദ്രമോദിയും അമിത്ഷായും ചേർന്ന് ചരമഗീതം എഴുതുകയാണെന്ന് ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞതിലും ജമ്മുകാശ്മീർ വിഭജിച്ചതിലും പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി സി സി പ്രസിഡന്റ്.
വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എം. എൽ. എ എഴുകോൺ നാരായണൻ, നടുക്കുന്നിൽ വിജയൻ, ബി രാജേന്ദ്രൻനായർ, എൻ ഉണ്ണികൃഷ്ണൻ, സവിൻസത്യൻ, ജി. ജയപ്രകാശ്, എം.എം സഞ്ജീവ് കുമാർ, ത്രിദീപ് കുമാർ, കെ. മധുലാൽ, ആർ. രാജ്‌മോഹൻ, ആർ. അരുൺരാജ്, യു. വഹീദ, ഷേണായി തുടങ്ങിയവർ പ്രസംഗിച്ചു. ചിന്നക്കടയിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ശിവപ്രസാദ്, മരിയാൻ, പാലത്തറ രാജീവ്,സന്തോഷ്, സക്കീർ ഹുസൈൻ, മദനൻപിള്ള, ബിജു ചൂണ്ടാലിൽ, ബിജുകുളങ്ങര, താഹിന എന്നിവർ നേതൃത്വം നൽകി.