ayush
ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലെ ആയുഷ് ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് നിർവഹിക്കുന്നു

ചാത്തന്നൂർ: ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിൽ ആയുഷ് ഗ്രാമം പദ്ധതിക്ക് ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ യോഗ ക്ളാസ് സംഘടിപ്പിക്കും. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വി. ബിന്ദു, ഡോ. എസ്.ആർ. ശ്രീരാജ്, ഡോ. നിരഞ്ജന, നിമിഷ ആനന്ദ്, ജെ. ഉഷ, സബീസ ബീവി തുടങ്ങിയവർ പങ്കെടുത്തു.