photo
ഏഴാം കുറ്റിയിൽ അപകടത്തിൽ പെട്ട കെ.എസ്.ആർ.ടി.സി ബസും ലോറിയും

കുണ്ടറ: കേരളപുരം ഏഴാം കുറ്റി മുസ്ലിം പള്ളിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് പത്തുപേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ ചരക്കുമായി വന്ന ഐഷർ ലോറി മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബസിലെ യാത്രക്കാരായ ബീന, സുദിന, നെഹാർബർ, രഞ്ചു, രാജേന്ദ്രൻ നായർ, ബസിലെ വനിത കണ്ടക്ടർ മേരി സുജ എന്നിവർക്കുൾപ്പടെയാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.