polic
പൊലിസ് പിടിയിലായ ബൈക്ക് മോഷ്ടാക്കൾ

പുനലൂർ:തെങ്ങുകയറ്റ തൊഴിലാളികൾ എന്ന വ്യാജേന എത്തി വീടുകളിൽ നിന്നും ബൈക്ക് മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തുന്ന രണ്ട് യുവാക്കളെ പുനലൂർ പൊലിസ് പിടികൂടി. പുനലൂർ മണിയാർ ചാവരുവിളപുത്തൻ വീട്ടിൽ മുകേഷ് (27), പുന്നല തെക്കേക്കര ലക്ഷം വീട് കോളനിയിൽ ശ്രീകുട്ടൻ(19) എന്നിവരെയാണ് പുനലൂർ സി.ഐ.ബിനുവർഗ്ഗീസിൻെറ നേതൃത്വത്തിൽ പിടി കൂടിയത്.തെങ്ങുകയറ്റ തൊഴിലാളികളായി എത്തി വീട്ടിലെ സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം ബൈക്ക് മോഷ്ടിച്ചു കടത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.

പുനലൂർ, കുന്നിക്കോട്, അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു മോഷണം. ബൈക്ക് തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കുടുങ്ങിയത്.നാട്ടുകാരുടെ സഹായത്തോടെ ഒരാഴ്ചയായി പൊലിസ് യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. എസ്.ഐമാരായ ജെ.രാജീവ്, സജീവ്ഖാൻ, സീനിയർ സിവിൽ ഓഫീസർമാരായ ശ്രീലാൽ, സജി, സിവിൽ ഓഫീസർമാരായ ശബരിഷ്,ഷമീർ, അഭിലാഷ്,അജിത്ത്,കണ്ണൻ, സജു എന്നിവരും സി.ഐക്കൊപ്പം ഉണ്ടായിരുന്നു.