rsp
ആർ.എസ്.പി ആദിച്ചനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ റീത്ത് വച്ച് പ്രതിഷേധിക്കുന്നു

ചാത്തന്നൂർ: നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്ത ആദിച്ചനല്ലൂർ പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ളാന്റ് അടിയന്തരമായി പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി ആദിച്ചനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി പ്ലാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്തു. ശിവാനന്ദൻ, വി. മുരളിധരൻ, ഷിബു, സുധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.