photo
ജില്ലാതല ടെന്നിക്വയറ്റ് സീനിയർ ചാമ്പ്യൻഷിപ്പ് ജില്ലാ പഞ്ചായത്തംഗം വി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

പാരിപ്പള്ളി: ജില്ലാതല ടെന്നിക്വയറ്റ് സീനിയർ ചാമ്പ്യൻഷിപ്പ് കല്ലുവാതുക്കൽ കരുണാ എം.ജി.എം സ്കൂളിൽ നടന്നു. നൂറോളം പുരുഷ വനിതാ കായികതാരങ്ങൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പ് ജില്ലാ പഞ്ചായത്തംഗം വി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ ടെന്നിക്വയറ്റ് അസോസിയേഷൻ പ്രസിഡന്റ് റുവൽസിംഗ് അദ്ധ്യക്ഷത വഹിച്ചു. കരുണ സ്കൂൾ പ്രിൻസിപ്പൽ കനകാംബിക മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് അംഗം സുന്ദരേശൻ, രാധാകൃഷ്ണൻ, സിന്ധുഅനി, അജയ്‌കുമാർ, സിനോ പി. ബാബു, സന്തോഷ് പി. തോമസ് എന്നിവർ സംസാരിച്ചു. ഡോ. കബീർ പാരിപ്പള്ളി സ്വാഗതം പറഞ്ഞു.

മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ജി.എച്ച്.എസ് ചാത്തന്നൂർ, അമൃതസ്കൂൾ പാരിപ്പള്ളി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ ജി.എച്ച്.എസ് ചിതറ, എൽ.എഫ്.എച്ച്.എസ് കുണ്ടറ എന്നിവർ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി. വിജയികൾ 10, 11 തീയതികളിൽ പാരിപ്പള്ളിയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.