photo
പാരിപ്പള്ളി എസ്.എച്ച്.ഒ സുധീർ കോട്ടക്കേറം വാർഡിൽ മുതിർന്ന പൗരന് ഉപകരണം കൈമാറി ബെൽ ഒഫ് ഫെയ്ത്ത് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു

പാരിപ്പള്ളി: പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊല്ലം സിറ്റി പൊലീസിന്റെ ബെൽ ഒഫ് ഫെയ്ത്ത് പദ്ധതിക്ക് തുടക്കമായി. പാരിപ്പള്ളി ജനമൈത്രി പൊലീസാണ് പദ്ധതി നടപ്പിലാക്കിയത്. തനിച്ച് താമസിക്കുന്ന വയോധികർക്ക് അത്യാവശ്യഘട്ടങ്ങളിൽ സമീപവാസികളുടെ സഹായം ലഭ്യമാക്കുന്ന സംവിധാനമാണിത്. ഇതിനായി അയൽവീടുകളിൽ കൺട്രോൾ യൂണിറ്റ് സ്ഥാപിച്ച് വയോധികർക്ക് റിമോട്ട് ലഭ്യാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.

പാരിപ്പള്ളിയിൽ ആദ്യഘട്ടത്തിൽ പത്ത് വീടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കോട്ടക്കേറം വാർഡിലെ മാധവക്കുറുപ്പ്, കമലാകുമാരി ദമ്പതികൾക്ക് ആദ്യ അലാറം നൽകി പാരിപ്പള്ളി എസ്.എച്ച്.ഒ സുധീർ പദ്ധതി ഉദ്ഘാടനം ചെയ്തു.