kunnatthoor
കുന്നത്തൂർ ഗോവിന്ദപ്പിള്ള (പ്രസിഡന്റ്)

കൊല്ലം: തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ കുടിശ്ശിക സഹിതം ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്ന് ആൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു.
വിവാഹ ധനസഹായം, പ്രസവാനുകൂല്യം, മരണാനന്തര ധനസഹായം, പെൻഷൻ തുടങ്ങിയവയിൽ വൻ കുടിശ്ശികയാണുള്ളത്. പ്രതിമാസ അംശാദായതുക വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ ആനുകൂല്യങ്ങളും ആനുപാതികമായി വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി ഉദ്ഘടനം ചെയ്തു. കുന്നത്തൂർ ഗോവിന്ദപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. രാമദേവിപിള്ള, ആര്യവിഷ്ണു, അംബുജാക്ഷിഅമ്മ, ഷെറിൻ, ഷംല, റഹിയാനത്ത് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കുന്നത്തൂർ ഗോവിന്ദപ്പിള്ള (പ്രസിഡന്റ്), കെ.എസ്.കുഞ്ഞുമോൻ (ജനറൽ സെക്രട്ടറി), ഗോപൻ കുറ്റിച്ചിറ (വർക്കിംഗ് പ്രസിഡന്റ് ), ഒ.ബി.രാജേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.