madathil
മഠത്തിൽ വാസുദേവൻ പിള്ള അനുസ്മരണ സമ്മേളനം ആർ. രാമചന്ദ്രൻ എം. എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: തഴവ കുതിരപ്പന്തി ബി.ജെ.എസ്.എം മഠത്തിൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപക മാനേജർ മഠത്തിൽ വി. വാസുദേവൻ പിള്ളയുടെ സ്മരണയ്ക്കായി മഠത്തിൽ വാസുദേവൻപിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം മുൻ മന്ത്രി ഷിബു ബേബിജോൺ നെടുമുടി വേണുവിന് സമ്മാനിച്ചു. 33,333 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അനുസ്മരണ സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സലിം അമ്പീത്തറ അദ്ധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥിയും എെ.എൻ.എൽ ദേശീയ ട്രഷററുമായ ഡോ. എ.എ. അമീൻ അനുസ്മരണ പ്രഭാഷണം നടത്തി. പൂർവ വിദ്യാർത്ഥി ഉണ്ണിക്കൃഷ്ണൻ കുശസ്ഥലി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രകലാപീഠം ഡയറക്ടർ പ്രൊ. വൈക്കം വേണുഗോപാൽ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം ചെയ്തു. തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത, ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജു പാഞ്ചജന്യം, എൻ. കൃഷ്ണകുമാർ, അൻസർ മലബാർ, സ്കൂൾ മാനേജർ എൽ. ചന്ദ്രമണി, പി.ബി. സത്യദേവൻ, അനിൽ വാഴപ്പള്ളി, എം.എസ്. ഷൗക്കത്ത്, എ. ഗോപിനാഥപിള്ള, ബി.വി. മീനാകുമാരി , രാജീവ്. എസ്, കെ. ഉണ്ണിക്കൃഷ്ണപിള്ള, സബിത. ടി.എൽ, അനിൽ വയ്യാങ്കര തുടങ്ങിയവർ സംസാരിച്ചു.