akssea
ആൾ കേരള സെക്യൂരിറ്റി സർവീസ് എംപ്ളോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ സമ്മേളനം എൻ. അഴകേശൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ആൾ കേരള സെക്യൂരിറ്റി സർവീസ് എംപ്ളോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ സമ്മേളനം എൻ. അഴകേശൻ ഉദ്ഘാടനം ചെയ്തു. സെക്യൂരിറ്റി ജീവനക്കാർക്കും തൊഴിൽ നിയമങ്ങൾ ബാധകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൊല്ലം വൈ.എം.സി.എയിൽ നടന്ന സമ്മേളനത്തിൽ അജയ് തറയിൽ അദ്ധ്യക്ഷത വഹിച്ചു. നന്ദിയോട് ജീവകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സുരേഷ്‌കുമാർ ബാബു സ്വാഗതം പറഞ്ഞു. വടക്കേവിള ശശി, അരവിന്ദാക്ഷൻ പിള്ള, സഞ്ജയ് ഖാൻ, കോതോയത്ത് ഭാസുരൻ, സുബാഷ് കലവറ, ജയശ്രീ രമണൻ, വലിയവിള വേണു, യോഹന്നാൻകുട്ടി, മൈലക്കാട് സുനിൽ, വി. വിശ്വനാഥൻ, പുനലൂർ ഹരി, വേണു മൈനാഗപ്പള്ളി, അരുൺ നെടുമങ്കാവ് തുടങ്ങിയവർ സംസാരിച്ചു.