ചവറ: ഗൃഹനാഥൻ കരൾ മാറ്റിവെയ്ക്കാൻ കനിവുള്ളവരുടെ സഹായം തേടുന്നു. കുടുംബത്തിന്റെ അത്താണിയായ ചവറ, പന്മന, മിടാപ്പള്ളി കെ കെ ഭവനിൽ കമലഹാസനാണ് (52 ) നാലര വർഷമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തുടരുന്നത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ കമലഹാസൻ കരൾ രോഗബാധിതനായതിന് ശേഷം ജോലിക്ക് പോകാൻ കഴിഞ്ഞിട്ടില്ല .പണമില്ലാത്തതിനാൽ മകന് പ്ലസ് ടു വരെ പഠിക്കാൻ കഴിഞ്ഞുള്ളു .അടുത്ത കാലത്തായി മകൻ ഒരുവർക്ക്ഷോപ്പിൽ സഹായി ആയി പോയി തുടങ്ങി. നാട്ടുകാരായ സുമനസ്സുകളുടെ സഹായത്തിലാണ് മരുന്നും ഭക്ഷണവും വാങ്ങിക്കുന്നത് .എത്രയും വേഗം കരൾ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഏകദേശം മുപ്പത് ലക്ഷം രുപ വേണ്ടിവരും. എന്നാൽ കമലഹാസന്റെ നിർധന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്. ചികിത്സയുടെ ചെലവിനായി ആകെയുള്ള സമ്പാദ്യമായ വീടും വസ്തുവും പണയപ്പെടുത്തിയതിനാൽ ജപ്തി ഭീഷണിയിലുമാണ്. സഹായ സമിതി രൂപീകരിച്ച് എസ് ബി ഐ ചവറ ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 67009604519.
ഐഎഫ്എസ് സി കോഡ്: എസ്ബിഐഎൻ0070055.
ഫോൺ: 9495351003, 7034282245.