ചവറ: പതിറ്റാണ്ടുകളായി കെ.എസ്.ആർ.ടി.സി ലാഭത്തിൽ നടത്തിവന്നിരുന്ന ഗുരുവായൂർ തെക്കൻ ഗുരുവായൂർ ബസ് സർവീസ് നിറുത്തലാക്കിയത് പ്രതിഷേധാർഹമാണെന്ന് മുൻ മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. എല്ലാ മേഖലയിലും സർക്കാർ നടത്തിവരുന്നത് ജനവിരുദ്ധ സമീപനങ്ങളാണ്. ദേശീയപാതകളിലും ഗ്രാമീണ റോഡുകളിലും യാത്രാദുരിതം ഏറിയിരിക്കുന്ന അവസ്ഥയാണ്. ഫാസ്റ്റ് പാസഞ്ചറുകളും ചെയിൻ സർവീസുകളും നിറുത്തലാക്കുന്ന കെ.എസ്.ആർ.ടി.സിയുടെ നയം പുനഃപരിശോധിക്കണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.