avhs
തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിൽ ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി ജെ. ആർ.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ സമാധാന സന്ദേശ റാലി

ഓച്ചിറ : തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂൾ ജെ. ആർ. സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. എസ്. എം.സി ചെയർമാൻ ഷിബു എസ്. തൊടിയൂർ, പി.ടി.എ പ്രസിഡന്റ് പോണാൽ നന്ദകുമാർ, ഹെ‍ഡ്മിസ്ട്രസ് ഇൻ ചാർജ് കവിത വി.എസ്, സീനിയർ അസിസ്റ്റന്റ് കെ. ഹസീന, ജെ.ആർ.സി കോ - ഓർഡിനേറ്റർ സ്മിത ജോൺ, കെ. ഉണ്ണിക്കൃഷ്ണൻ, കെ. സതീശൻ, വി. രാധാകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി സമാധാന സന്ദേശ റാലി, വിവിധ കലാമത്സരങ്ങൾ, ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.