2
ബിന്ദുവിന് എഴുകോൺ ജനമൈത്രി പൊലീസ് വീൽ ചെയർ കൈമാറുന്നു

എഴുകോൺ: നാല് വർഷമായി കിടക്കയിൽ ജീവിതം തള്ളി നീക്കുന്ന കരീപ്ര തെക്കേ കുടവ തുണ്ടിൽ ഷാജിയുടെ ഭാര്യ ബിന്ദുവിന് (41) വീൽ ചെയർ വാങ്ങി നൽകി എഴുകോൺ ജനമൈത്രി പൊലീസ് മാതൃകയായി. നാല് വർഷം മുമ്പ് കുണ്ടറ അമ്പിപൊയ്കയിൽ വച്ചുണ്ടായ അപകടത്തിൽ നട്ടെല്ലിന് സാരമായി പരിക്കേറ്റതിനെ തുടർന്നാണ് ബിന്ദു കിടപ്പിലായത്. എഴുകോൺ സി.ഐ ടി. ബിനു കുമാർ വീൽ ചെയർ കൈമാറി. കരീപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി. ജെസി, എഴുകോൺ എസ്.ഐ ബാബു കുറുപ്പ്, എ.എസ്.ഐ വൈ. സജി, സിവിൽ പൊലീസ് ഓഫീസർമാരായ ബിജുകുമാർ, ‌‍ഡി. സ്റ്റാലിൻ, ശ്രീരാജ്, ജനിമോൾ തുടങ്ങിയവർ പങ്കെടുത്തു.