v
മനുഷ്യാവകാശ കമ്മിഷൻ

കൊല്ലം: കൊല്ലം ബൈപാസിൽ തുടരുന്ന അപകടങ്ങൾ തടയാൻ സർക്കാർ തലത്തിൽ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് വിശദമായ റിപ്പോർട്ട് മൂന്നാഴ്ചക്കകം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി. കമ്മിഷൻ അംഗം ഡോ. കെ. മോഹൻ കുമാറാണ് കേസെടുത്തത്.

അശാസ്ത്രീയമായ അലൈൻമെന്റും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന മാദ്ധ്യമവാർത്തകളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത പരാതിയിലാണ് നടപടി. മേവറം മുതൽ കാവനാട് വരെയുള്ള റോഡിലാണ് അപകടങ്ങൾ കൂടുതൽ ഉണ്ടാകുന്നത്.

ദേശീയ പാതാ അതോറിറ്റിയും കൊല്ലം ജില്ലാ കളക്ടറും മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് പരിഗണിക്കും.