കുണ്ടറ: എൻ.എസ്.എസ് 879-ാം നമ്പർ കൊറ്റങ്കര കരയോഗത്തിന്റെ വിശേഷാൽ പൊതുയോഗവും അവാർഡ് വിതരണവും നടന്നു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ചികിത്സാ സഹായവിതരണം പ്രൊഫസർ പി. ഗോപാലകൃഷ്ണൻ പണിക്കർ നിർവഹിച്ചു. പഠനോപകരണ വിതരണവും വിദ്യാഭ്യാസ അവാർഡ് ദാനവും ഡോക്ടർ. ജി. ഗോപകുമാർ നിർവഹിച്ചു. കരയോഗം സെക്രട്ടറി ചന്ദ്രൻപിള്ള, വൈസ് പ്രസിഡന്റ് എസ്. സോനു എന്നിവർ സംസാരിച്ചു.