photo
ഏകദിന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ എം.ശോഭന ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ന്യൂനപക്ഷ ജില്ലാ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഏകദിനക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൺ എം. ശോഭന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.ബി. ഉന്മേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.എം. ഷാജി, അനിൽ പാലവിള, ഷിഹാബ് എസ്. പൈനുംമൂട്, എൻ. ഹരികുമാർ, എം. നിസാർ എന്നിവർ സംസാരിച്ചു. പ്രശസ്ത കരിയർ കൗൺസിലർമാരായ അജി ജോർജ്, വിഷ്ണുലോന ജേക്കബ് എന്നിവർ ക്ലാസ് നയിച്ചു.