തൊടിയൂർ: റിയാദിലെ കരുനാഗപ്പള്ളിക്കാരുടെ കൂട്ടായ്മയായ 'മൈത്രി ' അഞ്ചു പേർക്ക് ചികിത്സാ സഹായധനം കൈമാറി. മൈത്രി ചെയർമാൻ അബ്ദുൽ ജബ്ബാർ മഹാത്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആർ. രാമചന്ദ്രൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, സി.ആർ. മഹേഷ്, എം. അൻസാർ, കല്ലേലിഭാഗം ബാബു എന്നിവർ സഹായധനം വിതരണം ചെയ്തു. രോഗികളുടെ ബന്ധുക്കൾ സഹായം ഏറ്റുവാങ്ങി. മുനമ്പത്ത് വഹാബ്, ആർ. രാജശേഖരൻ, കെ.എം. നൗഷാദ് കരുനാഗപ്പള്ളി , ഇസ്മായിൽ വാലേത്ത്, ഷംനാദ് കരുനാഗപ്പള്ളി, സജി കായംകുളം, റാഫി കൊയിലാണ്ടി, മുരളി മണപ്പള്ളി, മുനീർ കരുനാഗപ്പള്ളി, സാദിക് , ഹസൻകുഞ്ഞ്
എന്നിവർ പ്രസംഗിച്ചു.