കരുനാഗപ്പള്ളി: വിശ്വകർമ്മ ആർട്ടിസാൻസ് യുവജന ഫെഡറേഷൻ കരുനാഗപ്പള്ളി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ യുവജന സംഗമം സംഘടിപ്പിച്ചു. സംഗമം അഖില കേരള വിശ്വകർമ്മ മഹാസഭ കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വിജയ് ഗോപിനാഥ്, ടി.കെ. അനിൽ, ദിവ്യ ദേവകി, യൂണിയൻ സെക്രട്ടറി പ്രയാർ ഗോപാലകൃഷ്ണൻ, ജെ.വി. ബാലു, ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു. സതീഷ് (പ്രസിഡന്റ്), ബിജുമോൻ (സെക്രട്ടറി), ഷിബു (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.