കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗവൺമെന്റ് ടൗൺ യു.പി സ്കൂളിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കുളത്തൂപ്പുഴ ജംഗ്ഷനിൽ സമാധാന സന്ദേശറാലി നടത്തി. സ്കൂൾ പ്രഥമാദ്ധ്യാപകൻ ബി. രാജു ഉദ്ഘാടനം ചെയ്തു. യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾക്ക് കൈമാറിയാണ് ഉദ്ഘാടനം നടത്തിയത്. വിദ്യാർത്ഥി ചെയർമാൻ നസീം ഇഷാൻ വെള്ളരിപ്രാവുകളെ പറത്തി സമാധാന സന്ദേശം നൽകി. ജെ.ആർ.സി കൗൺസിലർ സലീന, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇല്ല്യാസ്, എസ്.ആർ.സി കൺവീനർ പ്രദീപ്, സീനിയർ അസിസ്റ്റന്റ് എം. അനിതകുമാരി, മിത്ര, ഉഷാകുമാരി എന്നിവർ നേതൃത്വം നൽകി.