കൊല്ലം: ഹിരോഷിമ ദുരന്തത്തിന്റെ 74 -ാം വാർഷികത്തോടനുബന്ധിച്ച് കൊല്ലം ഗവ. മോഡൽ വി.എച്ച്.എസ്.എസ് ആൻഡ‌് എച്ച്.എസ്.എസ് ഫോർ ബോയ്സിന്റെ ആഭിമുഖ്യത്തിൽ സമാധാന സന്ദേശ റാലി നടത്തി. കൊല്ലം വെസ്റ്റ് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ രമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ നൗഷാദ് ,വെസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടർ ഷൈൻ എന്നിവർ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സി.പി.ഒമാരായ അരുൺ, ജ്യോതിലക്ഷമി, ഡ്രിൽ ഇൻസ്ട്രക്ടർമാരായ കൃഷ്ണകുമാർ, അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി. അസിത, ലിൻഡ, ക്ലബ് കൺവീനർമാർ, സോഷ്യൽ സയൻസ് 'ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ എന്നിവർ റാലിയിൽ പങ്കെടുത്തു.