photo

കൊട്ടാരക്കര: പ്രവാസി മലയാളിയുടെ വീട്ടിൽ നിന്നു ഗൃഹോപകരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. കൊട്ടാരക്കര ഗാന്ധിമുക്ക് ധവാൻ നഗർ 22 ൽ അജിമോൻ (46,ബാഷ), പുലമൺ എസ്.ജി. കോളേജിന് സമീപം പാറവിള വീട്ടിൽ സുധീർ(44) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പുലമൺ ഐലാന്റ് ഹൗസിൽ ഡോ.പി.ജോർജിന്റെ വീട്ടിൽ നിന്നു എ.സി, ഫാൻ, സെറ്റി, ഗ്യാസ് അടുപ്പ്, ഗ്യാസ് സിലിണ്ടർ എന്നിവയടക്കം ഒരുലക്ഷം രൂപ വില വരുന്ന ഗൃഹോപകരണങ്ങൾ മോഷ്ടിച്ചതാണ് കേസ്.

ജോലിക്കാരനെ വീട് നോക്കാൻ ഏല്പിച്ച ശേഷം പ്രവാസിയും കുടുംബവും അമേരിക്കയിൽ താമസമാക്കിയിരുന്നു. ഉടമസ്ഥർ സ്ഥലത്ത് ഇല്ലെന്ന് മനസ്സിലാക്കിയ പ്രതികൾ പല ദിവസങ്ങളിലായാണ് കവർച്ച നടത്തിയത്. സി.ഐ ടി.ശിവപ്രകാശ്, എസ്.ഐ മാരായ രാജീവ്, സാബുജി., സി.പി.ഒമാരായ സലിൽ, സുനിൽ, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ ഷാജഹാൻ, എസ്.സി.പി.ഒ രാധാകൃഷ്ണ പിള്ള എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.