കൊല്ലം: തേവള്ളി കേരളാ യൂണിവേഴ്സിറ്റി കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിൽ എം. മുകേഷ് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ചെലവഴിച്ച് നിർമ്മിച്ച സ്‌മാർട്ട് ക്ളാസ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുടെയും കോളേജ് യൂണിയന്റെയും ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ മേയർ വി. രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ഡോ. ആശാജീവൻ സത്യൻ ആർട്സ് ക്ളബും കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജി. രമേശ് സ്പോർട്സ് ക്ളബും കൗൺസിലർ ആനേപ്പിൽ ഡോ. സി. സുജിത്ത് വിവിധ ക്ളബുകളും ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. സന്തോഷ് കുമാർ മെറിറ്റ് അവാർഡ് ദാനം നിർവഹിച്ചു.
കൗൺസിലർമാരായ ബി. ഷൈലജ, എസ്. രാജ്മോഹൻ, ഗവ. മോഡൽ ബോയ്സ് സ്കൂൾ ഹെഡ്മാസ്റ്റർ എച്ച്. നൗഷാദ്, കോളേജ് പ്രിൻസിപ്പൽ ഡോ. ഷീജ വി. ടൈറ്റസ്, സി.ഡി.സി വൈസ് പ്രസിഡന്റ് എസ്. എസ്. ഷെറഫുദീൻ, അസി. പ്രൊഫ. സി.എസ്. ജ്യോതിസ്, യൂണിയൻ ചെയർമാൻ ആന്റണി സ്റ്റാൻലി എന്നിവർ സംസാരിച്ചു.