photo
ചിറക്കര രാഘവാനന്ദ സെൻട്രൽ സ്‌കൂളിൽ സംഘടിപ്പിച്ച ഹിരോഷിമ ദിനാചരണം

പാരിപ്പള്ളി: ചിറക്കര രാഘവാനന്ദ സെൻട്രൽ സ്കൂളിൽ ഹിരോഷിമ ദിനാചരണം നടന്നു. യുദ്ധവിരുദ്ധ പോസ്റ്ററുകളുമായി വിദ്യാർത്ഥികൾ റാലിയും സഡാക്കോയെ അനുസ്മരിച്ച് വെള്ളപേപ്പറിൽ കൊക്കുകളും നിർമ്മിച്ചു. അദ്ധ്യാപിക ജയശ്രീ ഹിരോഷിമ അനുസ്മരണ പ്രസംഗം നടത്തി. മാനേജിംഗ് ഡയറക്ടർ സുനിൽകുമാർ യുദ്ധവിരുദ്ധ സന്ദേശം നൽകി. സ്കിൽ ഡെവലപ്മെന്റ് ഒാഫീസർ അജിതയും മറ്റ് അദ്ധ്യാപകരും നേതൃത്വം നൽകി.