photo
പാരിപ്പള്ളി അമൃതയിലെ എസ്.പി.സി കേഡറ്റുകൾ നിർമ്മിച്ച ലോഷന്റെ ഉദ്ഘാടനം പാരപ്പള്ളി എസ്.എച്ച്.ഒ സുധീർ പ്രഥാമാദ്ധ്യാപിക ലതയ്ക്ക് നൽകി നിർവഹിക്കുന്നു

പാരിപ്പള്ളി: പാരിപ്പള്ളി അമൃത സംസ്‌കൃത ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കേ‌‌ഡറ്റിന്റെ പത്താം വാർഷികാഘോഷം നടന്നു. പാരിപ്പള്ളി എസ്.ഐ വി. ഷാജി പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് പാരിപ്പള്ളി ജംഗ്ഷനിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ഒപ്പുശേഖരണം എസ്.ഐ പി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഫയർഫോഴസ്‌ ഉദ്യോഗസ്ഥരായ മുകേഷ്, ഉണ്ണികൃഷ്ണൻ എന്നിവർ സുരക്ഷാ ബോധവത്കരണ ക്ലാസെടുത്തു. വിദ്യാർത്ഥികളുടെ കൂട്ടയോട്ടവും പരിപാടിയുടെ ഭാഗമായി നടന്നു.

കേഡറ്റുകൾ നിർമ്മിച്ച ക്ലീനിംഗ് ലോഷന്റെ വിതരണം പാരിപ്പള്ളി സി.ഐ സുധീർ പ്രഥമാദ്ധ്യാപിക ലതയ്‌ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ കോളനികളിലും അടുത്തുള്ള സ്കൂളുകളിലും സൗജന്യമായി വിതരണം ചെയ്യുന്നതിനാണ് ലോഷൻ നിർമ്മിക്കുന്നത്. പി.ടി.എ പ്രസിഡന്റ് പി.എം. രാധാകൃഷ്ണൻ, സി.പി.ഒമാരായ എ. സുഭാഷ്ബാബു, എൻ.ആർ. ബിന്ദു, ഡി.ഐമാരായ രാജേഷ്, കെ. ബിന്ദു എന്നിവർ നേതൃത്വം നൽകി.