printers-asso
കേരളാ പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ വാർഷിക സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളാ പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ വാർഷിക സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ജില്ലയിലെ മുതിർന്ന പ്രസുടമകളെ ആദരിക്കുകയും വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.

ജില്ലാ പ്രസിഡന്റ് ഷാജി ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി. വേണുഗോപാലൻ നായർ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. ജേക്കബ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജി.എസ്. ഇന്ദുലാൽ സ്വാഗതവും സ്വാഗതസംഘം കൺവീനർ കെ.എസ്. രാജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് ഖാൻ കരിക്കോട് നയിച്ച സംരംഭകത്വ സെമിനാറും നടന്നു.

ജില്ലാ ഭാരവാഹികളായി ഷാജി ബാഹുലേയൻ (പ്രസിഡന്റ്), ജി.എസ്. ഇന്ദുലാൽ (സെക്രട്ടറി), എം. സാജൻ (ട്രഷറർ), ജി. പത്മനാഭൻ, ആർ.സി. പ്രദീപ് (വൈസ് പ്രസിഡന്റുമാർ), കെ.എസ്. രാജേഷ്, കേരള മണിയൻപിള്ള (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.