anil
അനിൽകുമാർ

കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ കയറിപ്പിടിച്ച കൊട്ടാരക്കര കോട്ടത്തല പെരുംപുറത്ത് അനിൽകുമാറിനെ (38) സെൻട്രൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ചേർത്തലയിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസിൽ കഴിഞ്ഞ മാസം അഞ്ചിനായിരുന്ന സംഭവം.ബസ് എറണാകുളം പള്ളിമുക്ക് എത്താറായപ്പോൾ പിന്നിലെ സീറ്റിൽ ഇരുന്ന അനിൽകുമാർ യുവതിയുടെ മാറിടത്തിൽ കടന്നു പിടിക്കുകയായിരുന്നു അവർ ബഹളം വച്ചതോടെ യുവാവ് ബസിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. യുവതി പറഞ്ഞ അടയാളങ്ങൾ കേന്ദ്രീകരിച്ച് ഒരു മാസമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. യുവതി പ്രതിയെ തിരിച്ചറിഞ്ഞു. എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജി, സെൻട്രൽ സി.ഐ എസ്. വിജയ് ശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.