09
ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ബിജു നിർവഹിക്കുന്നു

കടയ്ക്കൽ: ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസി‌ഡന്റ് ആർ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. കേൾവിക്ക് സഹായ ഉപകരണങ്ങൾ, വീൽ ചെയറുകൾ, ക്രച്ചസുകൾ,വാക്കറുകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്. സെക്രട്ടറി ബിജു, ശിവദാസൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ഷാജഹാൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമളകുമാരി, ഐ.സി.ഡി.എസ് സൂപ്പർവൈസർ നൂർജഹാൻ, വാർഡ് മെമ്പർമാരായ എസ്. സുജീഷ് കുമാർ, ബി. സുജ, ജി. സുരേന്ദ്രൻ, കെ. ദേവയാനി അമ്മ , ടി. അനീഷ്, ജെ.എം.മർഫി തുടങ്ങിയവർ പങ്കെടുത്തു.