കൊല്ലം: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റും ജനയുഗം പത്രാധിപ സമിതി അംഗവുമായിരുന്ന ആര്യാട് ഗോപിയുടെ സ്മരണാർഥം ആര്യാട് ഗോപി ട്രസ്റ്റും കൊല്ലം പ്രസ് ക്ലബ്ബും സംയുക്തമായി ഏർപ്പെടുത്തിയ ദൃശ്യ മാദ്ധ്യമ പ്രവർത്തകനുള്ള അവാർഡിന് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് ജോഷി കുര്യൻ അർഹനായി. 10001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് കൊല്ലം പ്രസ് ക്ലബ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഈ മാസം 10ന് രാവിലെ 10.30ന് കൊല്ലം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്ത്, സെക്രട്ടറി ജി. ബിജു, ട്രഷറർ പ്രദീപ് ചന്ദൻ, ആര്യാട് ഗോപി ട്രസ്റ്റ് അംഗങ്ങളായ ലാലി വി. ആര്യാട്, അയ്യപ്പൻ കൃഷ്ണപിള്ള എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.