പുത്തൂർ: മൈലംകുളം ദേവീവിലാസം എൻ.എസ്.എസ് കരയോഗത്തിൽ സേവന സഹായ പദ്ധതികളുടെ വിതരണം നടന്നു. സ്‌കോളർഷിപ്പ്, എൻഡോവ്‌മെന്റ് , വിദ്യാഭ്യാസ, ആതുര ധനസഹായങ്ങൾ എന്നിവയുടെ വിതരണമാണ് നടന്നത്. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി. തങ്കപ്പൻപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആർ. സുകുമാരപിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറിയായി 10 വർഷം പൂർത്തിയാക്കിയ സി. അനിൽകുമാറിനെ ചടങ്ങിൽ ആദരിച്ചു. പി. ഹരികുമാർ, പുത്തൂർ എസ്.ഐ ആർ. രതീഷ്‌കുമാർ, പ്രശാന്ത് മൈലംകുളം, ബി. ദീപ തുടങ്ങിയവർ സംസാരിച്ചു.